ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തി

വാഷിങ്ടണ്‍: ആത്മഹത്യാ പ്രേരണയ്ക്ക് കാരണമാകുന്ന നാലു ജീനുകളെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വിഷാദരോഗം, സ്‌കിസോഫ്രീനിയ എന്നിവയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ജീനുകള്‍ക്കാണ് ആത്മഹത്യാപ്രേരണയുമായി ബന്ധമുള്ളതായി കണ്ടെത്തിയത്.

ആത്മഹത്യ ചെയ്ത 45,979 യു.എസ്. പൗരന്മാരുടെ ജീനുകള്‍ പഠിച്ചശേഷമാണ് നോര്‍ത്ത് കരോലിനയിലെ ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നിഗമനത്തിലെത്തിയത്. ഇഎസ്ആര്‍1, ഡിആര്‍ഡി2, ഡിസിസി, ടിആര്‍എഎഫ്3 ജീനുകളുടെ സാന്നിധ്യമാണ് ആത്മഹത്യചെയ്തവരില്‍ കണ്ടെത്തിയത്. ഇഎസ്ആര്‍1ക്ക് വിഷാദരോഗവുമായുള്ള ബന്ധം നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈസ്ട്രജന് ഈ ജീനുമായുള്ള ബന്ധവും ശാസ്ത്രജ്ഞര്‍ പഠിക്കുന്നുണ്ട്.സ്ത്രീകളെ അപേക്ഷിച്ച് ഈ ജീനുള്ള പുരുഷന്മാര്‍ കൂടുതലായി ആത്മഹത്യ ചെയ്യുന്നതാണു കാരണം. ഗവേഷണ ഫലം ജാമാ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →