ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ നിയമസഭയില്‍ പാസായി

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ബില്‍ നിയമസഭയില്‍ പാസായി. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ചര്‍ച്ചക്കെത്തിയത്. ഗവര്‍ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ ആവശ്യം. വിസി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വകലാശാല വിസിമാര്‍ക്കോ നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. ഇത് യുജിസി മാര്‍ഗ നിര്‍ദേശത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നിലപാട്. ബില്‍ നിയമസഭ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പിടില്ല.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനോട് അനുകൂല നിലപാടാണെങ്കിലും ബദല്‍ സംവിധാനത്തോടുള്ള വിയോജിപ്പാണ് ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുന്നതിന് പിന്നില്‍. ബില്ലിനെ എതിര്‍ത്തെങ്കിലും സഭ പാസാക്കാനുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →