ആർ.സി.സിയിലെ സംവിധാനം നിശ്ചലം: തൈറോയ്ഡ് കാൻസർ വ്യാപിക്കുന്നു , 18.89% പേർക്ക് ഗുരുതര രോഗ സാദ്ധ്യത

തി​രു​വ​ന​ന്ത​പു​രം​: ​ആ​ർ.​സി.​സി​യി​ലെ​ ​അ​യ​ഡി​ൻ​ ​തെ​റാ​പ്പി​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​നി​റു​ത്തി​വ​ച്ചിരിക്കുകയാണ്. നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യ​ 14​ നി​ല​ ​കെ​ട്ടി​ടം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ ​ആ​ർ.​സി.​സി​യി​ൽ​ ​ഈ​ ​ചി​കി​ത്സ​ ​ന​ട​ത്താ​നാ​വാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണുളളത്. ​നി​ല​വി​ലെ​ ​ചി​ല​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​നി​ല​നി​റു​ത്തി​യ​രു​ന്ന​ ​ഭാ​ഗ​ത്ത് നി​ർ​മ്മാ​ണ​ ​പ്ര​വൃ​ത്തി​ക​ൾ​ ​നട​ത്തേ​ണ്ടി​വ​ന്ന​താ​ണ് ​കാ​ര​ണം.​

അതോ​ടെ​ ​തൈ​റോ​യ്ഡ് ​കാ​ൻ​സ​ർ​ ​ബാ​ധി​ച്ച​ ​രോ​ഗി​ക​ൾ​ ​ഇ​തി​നാ​യി​ ​ഒ​രു​ ​വ​ർ​ഷ​ത്തി​ലേ​റെ​ ​കാ​ത്തി​രി​ക്കേ​ണ്ട​ ​ഗ​തി​കേ​ടി​ലാ​യി.​ ​അ​തി​നാ​യി​ ​മു​ഴു​വ​ൻ​ ​രോ​ഗി​ക​ളും​ ​കോ​ഴി​ക്കോ​ട് ​മെഡി​ക്ക​ൽ​ ​കാേ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തു​ക​യും​ ​വേ​ണം.​ ​അ​വി​ടെ​യാ​ക​ട്ടെ​ 1025 ​പേർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​കാ​ത്തി​രി​ക്കു​ക​യാ​ണ്. ഒരേസമയം രണ്ടുപേരെയാണ് ചി​കി​ത്സി​ക്കാൻ കഴി​യുന്നത്. ​ ​ഒരാഴ്ചവരെ ചി​കി​ത്സയ്ക്കുവേണ്ടി​ വരും.

ആ​ർ.​സി.​സി​യി​ൽ​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ന​ൽ​കി​ ​വ​ന്ന​ ​ചി​കി​ത്സ​യാ​ണ് ​കോ​ഴി​ക്കോ​ട്ട് ​ഒരു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​ചെ​യ്യാ​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റൊ​രു​ ​സർ​ക്കാ​ർ​ മെ​ഡി​ക്ക​ൽ​ ​കാേ​ളേ​ജി​ലും​ ​ഇ​തി​നു​ള്ള​ ​സം​വി​ധാ​നം​ ​ഇ​ല്ലാ​ത്ത​താ​ണ് ​സ്ഥി​തി​ ​ഇത്ര​യും​ ​പ​രി​താ​പ​ക​ര​മാ​ക്കി​യ​ത്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ചി​കി​ത്സാ​ ​സം​വി​ധാ​ന​ങ്ങ​ളു​ള്ള​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കാേ​ളേ​ജി​ൽ​ ​കാ​ൽ​ ​നൂ​റ്റാ​ണ്ടാ​യി​ ​ന്യൂ​ക്ളി​യ​ർ​ ​മെ​ഡി​സി​ൻ​ ​വി​ഭാ​ഗം​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​അ​യ​ഡി​ൻ​ ​തെ​റാ​പ്പി​ക്കു​ള്ള​ ​സം​വി​ധാ​നം​ ​ഇ​ല്ല.​ ​മ​റ്റു​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ന്യൂ​ക്ളി​യ​ർ​ ​മെ​ഡി​സി​ൻ​ ​വി​ഭാ​ഗം​പോ​ലു​മി​ല്ല.

സം​സ്ഥാ​ന​ത്ത് ​ഓ​രോ​ ​വ​ർ​ഷ​വും​ 1600​ ​പേ​ർ​ക്കു​വ​രെ​ ​തൈ​റോ​യ്ഡ് ​കാ​ൻ​സ​ർ​ ​സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.​ ​ചി​ല​ ​വ​ൻ​കി​ട​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കാേ​ളേ​ജി​ന​ടു​ത്തു​ള്ള​ ​ഒ​രു​ ​ഡ​യ​ഗ​ണോ​സ്റ്റി​ക് ​സെ​ന്റ​റി​ലും​ ​ഈ​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ണെ​ങ്കി​ലും​ ​വ​ൻ​ ​തു​ക​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​താ​ല്ക്കാ​ലി​ക​ ​പ​രി​ഹാ​ര​മെ​ന്ന​ ​നി​ല​യി​ൽ​ ​പ്ര​ത്യേ​ക​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​യി​ലൂ​ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടാ​നു​ള്ള​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​സ​ർ​ക്കാ​ർ​ ​ന​ൽ​ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

സർക്കാർ ആശുപത്രിയിൽഇതിനുളള ചികിത്സാ ചെലവ് 35,000 രൂപയാണ്സ. എന്നാൽ സ്വകാര്യ ആശുപത്രിയിൽ. 1.5 ലക്ഷം രൂപയാണ്. . തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തശേഷം ശരീരത്തിൽ അവശേഷിക്കുന്നകാൻസർ കോശങ്ങളെ നശിപ്പിക്കാൻ റേഡിയോആക്ടീവായ അയഡിൻ ഗുളികയോ മരുന്നോ നൽകുന്നതാണ് ചികിത്സ. മരുന്നിൽ നിന്നുള്ള ബീറ്റ വികിരണ രശ്മികൾ തൈറോയ്ഡ് കലകളെ നശിപ്പിക്കും. രോഗിയിൽ നിന്നുള്ള വികിരണ രശ്മികളുടെ പ്രഭാവം കുറഞ്ഞ ശേഷമേ ഡിസ്ചാർജ് ചെയ്യാൻ കഴിയൂ.

അതുവരെ രോഗികളെ മറ്റുള്ളവരുമായി സമ്പർക്കമില്ലാത്ത പ്രത്യേക മുറയിൽ പാർപ്പിക്കണം. ആർ.സി.സിയിലെ അയഡിൻ തെറാപ്പി രോഗികളുടെ എണ്ണം 2016- 2017ൽ 591, 2017-2018. ൽ 578, 2018-2019ൽ 596, 2019-2020ൽ 680, 2020-2021 ൽ .380 (കൊവിഡ് കാലം) എന്നിങ്ങനെയാണ്. ”മെഡി. കോളേജുകളിൽ ഉൾപ്പെടെ ന്യൂക്ലിയർ മെഡിസിൻ വിഭാഗവും അയഡിൻ തെറാപ്പിയും ഒരുക്കണമെന്ന് കാൻസർ രോഗവിദഗ്ദ്ധൻ ഡോ .എം.വി.പിള്ള പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →