അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കല്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്

December 8, 2022 - 8:28 pm

2022-23 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷന്‍ സമര്‍പ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 10 മുതല്‍ 13വരെ നടത്താവുന്നതാണ്. അലോട്ട്‌മെന്റ് ഡിസംബര്‍ 15ന് പ്രസിദ്ധീകരിക്കും. എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്‌പെഷ്യല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള പുതിയ എന്‍.ഒ.സി നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. മുന്‍ അലോട്ട്‌മെന്റുകളില്‍ സമര്‍പ്പിച്ച എന്‍.ഒ.സി പരിഗണിക്കുന്നതല്ലെന്നും എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *