റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണം തല്‍ക്കാലത്തേക്ക് വേണ്ട’; ഉത്തരവിട്ട് കോടതി

December 8, 2022 - 1:29 pm

കോഴിക്കോട്: കോഴിക്കോട്ടെ ആവിക്കൽ തോട് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീര്‍ ഹുസൈന്റെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. പ്ലാന്റ് നിർമിക്കുന്നത് തോട് നികത്തിയെടുത്ത സ്ഥലത്താണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണത്തിന് തുടക്കമിട്ട സ്ഥലമാണ് ആവിക്കല്‍ തോട്. എന്നാല്‍ റവന്യൂ രേഖകള്‍ പ്രകാരം തോടായിരുന്ന ഭാഗം നികത്തിയാണ് പ്ലാന്റ് നിര്‍മിക്കുന്നതെന്ന് കാട്ടി പ്രദേശവാസിയായ സക്കീര്‍ ഹുസൈന്‍ കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കോര്‍പറേഷനെയും സംസ്ഥാന സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *