റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഷാജി കാളിയെത്തിന്റെ കെപിസിസി അംഗത്വ തീരുമാനം മരവിപ്പിച്ചു

December 3, 2022 - 4:34 pm

തിരുവനന്തപുരം: ഷാജി കാളിയേത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. മലപ്പുറം ജില്ലയില്‍ നിന്നും ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഏക ഭാരവാഹിയാണ് ഷാജി എന്നതാണ് ശ്രദ്ധേയം. ശശി തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും ഷാജി സജീവമായിരുന്നു. തരൂരിനെതിരെ കോട്ടയം ഡിസിസി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷാജിയുടെ അംഗത്വം മരവിപ്പിച്ചിരിക്കുന്നത്. ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോണ്‍ഗ്രസില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ വിശദീകരണം.

അതേ സമയം ശശി തരൂര്‍ എംപിയുടെ ഇന്നത്തെ കോട്ടയം ജില്ലാ സന്ദര്‍ശനം വിവാദത്തിലായിരിക്കുകയാണ്. കീഴ്വഴക്കങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നു. ശശി തരൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത് അറിയിച്ചില്ലെന്നാണ് നാട്ടകം സുരേഷിന്റെ പരാതി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പാലായില്‍ നടക്കുന്ന കെ എം ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും ശശി തരൂര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *