ഇന്ത്യയും, ഇന്ത്യയിലൂടെ ലോകവും കൊറോണയിൽ നിന്ന് രക്ഷപ്പെടുമോ?

ഹൈദരാബാദ്: ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കൊറോണ വാക്സിൻ ഓഗസ്റ്റ് മാസത്തോടെ വിപണിയിലെത്തും. ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വിജയകരമായ ഈ വാക്സിൻറെ അവസാനഘട്ട ക്ലിനിക്കൽ പരിശോധനകൾ നടന്നുവരികയാണ്. ക്ലിനിക്കൽ പരിശോധനകളുടെ ഒന്നും രണ്ടും സ്റ്റേജുകള്‍ കൂടി വിജയകരമായാൽ വാക്സിൻ ആളുകളിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. ലോകമെമ്പാടും കൊറോണ വാക്സിൻ ഗവേഷണത്തിൽ മുഴുകിയിരിക്കെ ഇന്ത്യയിൽ നിന്നും വിജയകരമായ വാക്സിൻ പുറത്ത് എത്തുകയാണെങ്കിൽ അത് ഇന്ത്യയ്ക്കും ലോകത്തിനും രക്ഷയായി മാറും.

വാക്സിൻ ഗവേഷണത്തിൻറെ പുരോഗതി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ഡോക്ടർ ബലറാം ഭാർഗവ ആണ് വെളിപ്പെടുത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായ പങ്കാളിത്തങ്ങളോടെയാണ് ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ വാക്സിൻ നിർമ്മാണം. ഈ വാക്സിനു പുറകിൽ പ്രവർത്തിച്ച ഗവേഷകർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി വാക്സിൻ ഗവേഷണത്തിലെ വിജയ പ്രഖ്യാപനം നടത്തിയേക്കും എന്ന സൂചനയും ഗവേഷകർ നൽകുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →