തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സൽക്കാരത്തിനിടെ കൂട്ടയടി. കല്യാണം വിളിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാൾ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛനുമായി വാക്കേറ്റമുണ്ടാക്കി തല്ലിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
ബന്ധുക്കളും നാട്ടുകാരും കൂടി ഇതിൽ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെല്ലാം സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെത്തി ചികിത്സ തേടി. ഓഡിറ്റോറിയത്തിൽ വിവാഹ സത്കാരം പുരോഗമിക്കുന്നതിനിടെയായിരുന്നു സംഘർഷം

