പൊലീസിന്റെ പ്രവൃത്തി മൂലം പലപ്പോഴും പൊതുജനമദ്ധ്യത്തിൽ നാണം കെടുന്ന അവസ്ഥയുളളതായി പോലീസ് കമ്മീഷണർ

തിരുവനന്തപുരം: നിറമൺകരയിൽ സർക്കാർ ജീവനക്കാരനായ പ്രദീപിനെ നടുറോഡിൽ മർദ്ദിച്ച 2 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്കർ, അനീഷ് എന്നിവരെയാണ് പിടികൂടിയത്. ഇരുവരും പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്.

2022 നവംബർ 8 ചൊവ്വാഴ്ചയാണ് സഹോദരങ്ങളായ പ്രതികൾ ചേർന്ന് പ്രദീപിനെ മർദിച്ചത്. അക്രമം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാതെ വന്നതോടെ പൊലീസിനെതിരെ വിമർശനം ശക്തമായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സിറ്റി പോലീസ് കമ്മീഷണർ നടപടി എടുത്തു. കരമന എസ്ഐ സന്തുവിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനാണ് സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിട്ടത്. മേൽനോട്ടത്തിൽ എസ്ഐയ്ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തി. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന ഗ്രേ‍ഡ് എഎസ്ഐ മനോജിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.

നടുറോഡിൽ പകൽ സമയത്ത് ബൈക്ക് യാത്രകാരനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ സമയബന്ധിതമായി കേസെടുക്കാനും തുടർ നടപടികൾ സ്വീകരിക്കാനും പൊലീസിന് സാധിച്ചില്ലെന്ന് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കരമന പൊലീസിന്റെ പ്രവൃത്തി മൂലം പൊതുജനമധ്യത്തിൽ പൊലീസ് നാണം കെടുന്ന അവസ്ഥയുണ്ടായി. മാധ്യമങ്ങളിലൂടെ പൊലീസിന് വിമർശമേൽക്കേണ്ടി വന്നുവെന്നും കമ്മീഷണറുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ ബ്രാഞ്ചിൻറെയും ഫോർട്ട് സ്റ്റേഷനിലെയും അസി. കമ്മീഷണറുടേയും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നടപടി.

മർദ്ദനമേറ്റ് മുഖത്ത് ചോരയൊലിപ്പിച്ച് കരമന സ്റ്റേഷനിൽ എത്തിയ പ്രദീപിനോട് ചികിത്സാരേഖകളുമായി എത്തണമെന്ന് പൊലീസുകാർ ആവശ്യപ്പെട്ടിടത്ത് നിന്ന് തുടങ്ങുന്നു വീഴ്ച. ചികിത്സാരേഖകളും മർദ്ദനത്തിൻറെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയ പ്രദീപിനെ പിറ്റേ ദിവസം മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും മൊഴിയെടുക്കാതെ തിരിച്ചയച്ചെന്നാണ് പരാതി. ഇത് സ്ഥിരീകരിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു. നവംബർ 9 വ്യാഴാഴ്ച വൈകീട്ട് കേസിൻറെ കാര്യം അന്വേഷിക്കാൻ വിളിച്ച പ്രദീപിൻറെ സഹോദരി പ്രതിഭയ്ക്ക് കിട്ടിയതോ അങ്ങനെയൊരു സംഭവം ഉണ്ടായോ എന്ന തരത്തിലുള്ള മറുപടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →