തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്നു തന്നെ മാറ്റുന്നത് എന്തിനാണെന്നു സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ രാഷ്ട്രപതിക്ക് അയയ്ക്കും. വി.സി. നിയമനങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു സുപ്രീം കോടതി വിധിയുണ്ട്. യു.ജി.സി. മാനദണ്ഡങ്ങള്‍ സംസ്ഥാനനിയമങ്ങള്‍ക്കു മുകളിലാണെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി
മാറ്റുന്നതെന്തിനെന്ന് ബോധ്യപ്പെടുത്തണം: ഗവര്‍ണര്‍
