ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഒരുക്കുന്ന ഒരുമ; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡേഴ്‌സ് കാന്റീന്‍; പാലക്കാടിന്റെ ഹൃദയ മദ്ധ്യത്തില്‍

പാലക്കാട്: കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ കാൻറീൻ പാലക്കാട് ജില്ലയിൽ ആരംഭിച്ചു. കുടുംബശ്രീയും ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും സംയുക്താഭിമുഖ്യത്തോടു കൂടിയാണ് ഇത് തുടങ്ങിയത്. പാലക്കാട് സിവിൽ സ്റ്റേഷനിൽ ആണ് ഒരുമ എന്ന പേരില്‍ കാൻറീൻ പ്രവർത്തിക്കുന്നത്.

സുജി, മീര, മോനുപ്പ, പ്രകാശൻ മീര, നന്ദിനി, മഞ്ജു, സലീം സൽമ, കൃഷ്ണ, മഞ്ജു രമ്യ എന്നിവരാണ് ആണ് കാന്റീന്റെ ചുക്കാൻ പിടിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ കാൻറീൻ പ്രവർത്തിക്കും. ഇടിയപ്പം, ദോശ, ഇഡ്ഡലി, പുട്ട്, ചെറുകടി എന്നീ നാടൻ വിഭവങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്.

ഒരുമ കാന്റീനിന്റെ ഓരു നടത്തിപ്പുകാരിയായ വര്‍ഷനന്ദിനി ഇപ്രകാരം പറയുന്നു. ‘ട്രാന്‍സ് ജെന്‍ഡേഴ്‌സ് നടത്തുന്ന കാന്റീന്‍ കേരളത്തില്‍ ആദ്യമായി തുടങ്ങിയത് പാലക്കാട് ജില്ലയിലാണ്. കുടുംബശ്രീയാണ് തുടങ്ങിയത് എങ്കിലും അതിന് നേതൃത്വം വഹിച്ചത് ജില്ലാ ഭരണകൂടം തന്നെയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടി ഒരു കൊല്ലം മുമ്പ് ഇങ്ങനെയൊരു കാന്റീന്‍ രൂപീകരിക്കാം എന്ന തീരുമാനം എടുത്തു.’

‘അതിനു ശേഷം മൂന്നു നാല് പേര്‍ക്ക് 10മുതല്‍20 ദിവസം വരെയുള്ള ട്രെയിനിങ് കഫേ കുടുംബശ്രീ തന്നു. ജൂണ്‍ 13-ാം തീയതിയാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. കുടുംബശ്രീയില്‍ പത്തുപേരാണ് ഇപ്പോഴുള്ളത്. എങ്കിലും ആക്ടീവ് പണിയെടുക്കുന്നവര്‍ മൂന്നോ നാലോ പേരെ ഉള്ളൂ. ഉച്ചയ്ക്ക് ഊണ് കൊടുക്കുന്നുണ്ട്.’

‘പ്രാതലിന് ചായ, കാപ്പി, ഇഡ്ഡലി, ദോശ, വെള്ളയപ്പം, മറ്റു പലഹാരങ്ങള്‍ എന്നിവയാണ് കൊടുക്കുന്നത്. കുറച്ചുകൂടി സ്ഥലം കിട്ടുകയാണെങ്കില്‍ ചട്ടി കഞ്ഞി, പുഴുക്ക് എന്നിവ തുടങ്ങണം എന്നുണ്ട് പാലക്കാട് തന്നെ ട്രാന്‍സ് മെന്നിന്‍ഫറെ ഒരു കൂട്ടായ്മയുണ്ട്. അവരെയും കൂട്ടി ഇവിടെ അല്ലെങ്കില്‍ മെഡിക്കല്‍ കോളേജില്‍ കാന്റീന്‍ തുടങ്ങണമെന്ന് വിചാരിക്കുന്നു.’

‘ സ്‌പെഷ്യല്‍ കുടുംബശ്രീ യൂണിറ്റുകളാണ് ഞങ്ങളുടേത്. ഞങ്ങളുടെ ഗ്രൂപ്പിന് ലോണും കാര്യങ്ങളും കിട്ടുന്നുണ്ട്. സ്‌പെഷ്യല്‍ അയല്‍ക്കൂട്ടത്തില്‍ വരുന്ന ഞങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് വേണ്ടി എന്ത് ബിസിനസ് തുടങ്ങുവാനും ജില്ലാപഞ്ചായത്ത് സഹായിക്കാന്‍ ഒരുക്കമാണ്.’

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →