നിലാവുള്ള രാത്രിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

വാഗതനായ മര്‍ഫി ദേവസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം നല്ല നിലാവുള്ള രാത്രിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍അഭിനേത്രിയും പ്രൊഡ്യൂസറുമായ സാന്ദ്രാതോമസും വില്‍‌സണ്‍ തോമസും നിര്‍മിക്കുന്ന ആദ്യ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പാപ്പു, ഗണപതി , റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. തിരക്കഥ , സംഭാഷണം : മര്‍ഫി ദേവസ്സി, പ്രഭുല്‍ സുരേഷ് .എഡിറ്റര്‍ : ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡേവിഡ്സണ്‍ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടര്‍: കൈലാസ് മേനോന്‍, സ്റ്റണ്ട് : രാജശേഖരന്‍ , ആര്‍ട്ട് : ത്യാഗു തവനൂര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : അമല്‍, ചീഫ് അസ്സോസിയേറ്റ് : ദിനില്‍ ബാബു, ഡിസൈന്‍സ് : യെല്ലോ ടൂത്ത്‌, പി ആര്‍ ഓ പ്രതീഷ് ശേഖര് എന്നിവർ നിർവ്വഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →