എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മകള്‍ ആശ ലോറൻസ് സുപ്രീംകോടതിയിൽ

ഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനായുള്ള ഹൈക്കോടതി ഉത്തരവിനെതിരേ മകള്‍ ആശ ലോറൻസ് സുപ്രീംകോടതിയെ സമീപിച്ചു.ലോറൻസിന്‍റെ മകൻ അഡ്വ. എം.എല്‍. സജീവ്, സിപിഎം എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി. മെഡിക്കല്‍ പഠനത്തിന് മൃതദേഹം കൈമാറുക എന്നത് രാഷ്‌ട്രീയ തീരുമാനമാണെന്നാണ് ആശ ഹർജിയില്‍ ആരോപിക്കുന്നത്. മതപരമായ ആചാരങ്ങളോടെ മൃതദേഹം അടക്കം ചെയ്യണമെന്നാണ് ആശയുടെ ആവശ്യം.

മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാൻ മകൻ സജീവ് തീരുമാനിക്കുകയായിരുന്നു

2024 സെപ്റ്റബറിലാണ് എം.എം. ലോറൻസ് അന്തരിച്ചത്. തുടർന്ന് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം എന്നു പറഞ്ഞ് മൃതദേഹം പഠനത്തിനായി മെഡിക്കല്‍ കോളജിന് കൈമാറാൻ മകൻ സജീവ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, എതിർപ്പുമായി മകള്‍ ആശ രംഗത്തു വന്നതോടെ കേസ് ഹൈക്കോടതിയിലെത്തി. മതാചാരപ്രകാരം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കണ മെന്നായിരുന്നു ആശയുടെ ആവശ്യം. വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാൻ കോടതി മെഡിക്കല്‍ ബോർഡ് രൂപീകരിക്കുകയും ചെയ്തു. ഇതേത്തുടർന്ന്, മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറുന്നത് താല്‍കാലികമായി തടഞ്ഞ ഹൈക്കോടതി മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്കു മാറ്റാൻ നിർദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →