ദേശീയ യൂത്ത് അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര യുവജന-കാര്യ കായിക മന്ത്രലയം നല്‍കുന്ന ദേശീയ യൂത്ത് അവാര്‍ഡ് 2020-21ന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, ഗവേഷണം, സാംസ്‌ക്കാരികം, മനുഷ്യാവകാശ പ്രവര്‍ത്തനം, കല, സാഹിത്യം, വിനോദ സഞ്ചാരം, പരമ്പരാഗത വൈദ്യശാസ്ത്രം, സ്‌പോര്‍ട്‌സ്, സാമൂഹിക വികസനം തുടങ്ങിയ മേഖലകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ദേശീയ യുവജന പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. 15-29 പ്രായപരിധിയില്‍പ്പെട്ട യുവതി യുവാക്കള്‍ക്കും യുവജന സന്നദ്ധ സംഘടനകള്‍ക്കും വെവ്വേറെ പുരസ്‌ക്കാരങ്ങള്‍ നല്‍കും. വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, യുവജന സംഘടനകള്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ദേശീയ യൂത്ത് അവാര്‍ഡ്.

ദേശീയ പുരസ്‌കാരങ്ങള്‍ക്കായുള്ള വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി നവംബര്‍ 6 വരെ അപേക്ഷ സമര്‍പ്പിക്കാം.അവാര്‍ഡ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →