മുംബൈയില്‍ കൊറോണയ്ക്ക് ഒപ്പം തന്നെ കാവസാക്കിയും; ആരോഗ്യരംഗം ആശങ്കയില്‍

മുംബൈ : മുംബൈയില്‍ കോവിഡ ബാധിതരായ കുട്ടികളില്‍ കാവസാക്കി രോഗലക്ഷണങ്ങളുമെന്ന് റിപ്പോര്‍ട്ട് .മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവസാക്കി രോഗലക്ഷണങ്ങളും ആയി 14 വയസ്സുകാരനെ 27062020 ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ പരിശോധനകളില്‍ കുട്ടിക്ക് കൊറോണ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. രാത്രിയോടെ കുട്ടിയുടെ നില ഗുരുതരമായി. കോകിലാ ബേന്‍ ആശുപത്രിയിലെ ജീവനക്കാരനാണ് പിതാവ്. അദ്ദേഹത്തിനും കൊറോണ ബാധിച്ചിരുന്നു. പിതാവില്‍ നിന്നാണ് ഈ കുട്ടിക്കും രോഗബാധ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞമാസം അവസാനവാരത്തില്‍ ന്യൂയോര്‍ക്കില്‍ കാവസാക്കി രൈഗലക്ഷണങ്ങളുമായി സാദൃശ്യമുള്ള രോഗത്തെ തുടര്‍ന്ന് അഞ്ച് വയസ്സുകാരി മരിച്ചിരുന്നു. ഛര്‍ദ്ദി, വയറിളക്കം, ശ്വാസതടസ്സം, വിളറി വെളുക്കല്‍, നെഞ്ച് വേദന, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. ഏപ്രില്‍ മാസത്തില്‍ ബ്രിട്ടനിലും ഫ്രാന്‍സിലും ഇറ്റലിയിലും സ്‌പെയിനിലും കാവസാക്കി രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിലും ഈ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ആരാട്ടറിയുടെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ കാവസാക്കി രോഗത്തിന് കഴിയും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →