ആപ്ലിക്കേഷന്‍ ബഹിഷ്‌കരണം ഹിറ്റായി; ടിക്‌ടോക്കിനെ മറികടന്ന് മിത്രോന്‍

ന്യൂഡല്‍ഹി: ചൈന ഉല്‍പ്പന്നം ബഹിഷ്‌കരിക്കുകയെന്ന ആഹ്വാനം വന്‍ ഹിറ്റായി. സോഷ്യല്‍ മീഡിയ രംഗത്താണ് ആദ്യ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിന്റെ ഫലമായി ടിക്‌ടോക്കിനെ മറികടന്ന് മിത്രോന്‍. അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം മുറുകുമ്പോള്‍ ശക്തമായ ചൈന ബഹിഷ്‌കരണ ആഹ്വാനമാണ് രാജ്യത്ത് ഉയരുന്നത്. ബോയ്ക്കോട്ട് ചൈന കാംപയിന്‍ ഇന്ത്യന്‍ ജനത ആവേശത്തോടെ സ്വീകരിച്ചുകഴിഞ്ഞു എന്നതിന്റെ സൂചനകളാണ് ഇതില്‍നിന്ന് പുറത്തുവരുന്നത്. ചൈനീസ് ആപ്ലിക്കേഷനുകളെ കൈവിട്ടുകൊണ്ട് ടിക്ക്‌ടോക്കിന്റെ ഇന്ത്യന്‍ രൂപമായ ‘മിത്രോന്‍’ ആപ്ലിക്കേഷനെ ഇരുകൈയുംനീട്ടി സ്വീകരിക്കുകയാണ് ഇന്ത്യക്കാര്‍.

ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ മിത്രോന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു. ടിക്ക്‌ടോക്കിന്റെ ഈ ഇന്ത്യന്‍ ബദലിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ മികച്ച അഭിപ്രായവുമാണ്. 5 മുതല്‍ 4.5 വരെയാണ് ആപ്പിന്റെ പ്ലേസ്റ്റോറിലെ റേറ്റിങ്. ആപ്ലിക്കേഷന്റെ സോഴ്സ് കോഡ് മുമ്പ് ഒരു പാകിസ്താന്‍ ഡെവലപ്പറില്‍നിന്നു വാങ്ങിയതാണെന്ന് വിവാദം ഉയര്‍ന്നിരുന്നെങ്കിലും അതൊന്നും എങ്ങും ഏശിയല്ല.

കഴിഞ്ഞമാസം ആത്മ നിര്‍ഭര്‍ അഭിയാന്‍ എന്നപേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാംപയിന്‍ ആരംഭിച്ചിരുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്തും കൂടുതല്‍ സ്വാശ്രയരാകാന്‍ പൗരന്മാരോട് അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു പദ്ധതി ആരംഭിച്ചത്. ഇതിനു പിന്നാലെയായിരുന്നു ചൈനീസ് ആപ്ലിക്കേഷനുകള്‍ ഒഴിവാക്കണമെന്ന കാംപയിന്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →