മുംബൈ: മുംബൈ ഫുട്ബോള്‍ അരീനയില്‍ നിന്നുയര്‍ന്ന ഹര്‍ഷാരവങ്ങളോട് നീതി പുലര്‍ത്തി ഗംഭീര ജയവുമായി മുംബൈ സിറ്റി എഫ് സി. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് മുംബൈയുടെ ജയം. ഒഡീഷ താരത്തിന്റെ സെല്‍ഫ് ഗോളില്‍ മുന്നിലായിരുന്ന മുംബൈ, ഇഞ്ചുറി ടൈമില്‍ ബിപിന്‍ സിംഗിലൂടെ ഗംഭീര ഗോള്‍ നേടി മേധാവിത്വം ഊട്ടിയുറപ്പിച്ചു.ഐ എസ് എല്‍-22 സീസണിലെ ആദ്യ ജയമാണ് മുംബൈയുടെത്. കനത്ത പോരാട്ടമാണ് ഒഡീഷ നടത്തിയത്. അമ്പതാം മിനുട്ടിലാണ് ഒഡീഷയുടെ ശുഭം സാരംഗിയുടെ കാലില്‍ തട്ടി ബോള്‍ സ്വന്തം ടീമിന്റെ വലയിലേക്ക് കയറിയത്.
മുംബൈയിലുടെ ലല്ലിയാന്‍സുവാല ഛംഗ്തെയുടെ മിന്നും പ്രകടനം ഒഡീഷ ഗോളി അംരീന്ദര്‍ സിംഗ് വിഫലമാക്കിയെങ്കിലും സാരംഗിയുടെ കാലില്‍ തട്ടുകയായിരുന്നു. രണ്ടാം പകുതിയില്‍ നിന്ന് നിരവധി പ്രതിരോധി ഭടന്മാരെ കബളിപ്പിച്ചാണ് ഛംഗ്തെ ഒഡീഷയുടെ ഗോള്‍മുഖത്തേക്ക് എത്തിയത്.

