കണ്ണൂര്‍: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക്. 14/10/22 രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇരുവരെയും പുറത്തെത്തിച്ചു. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഇലക്ട്രിക്ക് ലൈനിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.
കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു, വണ്ടിയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു, ആളെ തിരിച്ചറിഞ്ഞിട്ടില്ല
