യുക്രൈനെതിരായ യുദ്ധം: ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യ

മോസ്‌കോ: യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് റഷ്യ. പ്രശ്നപരിഹാരത്തിന് തങ്ങള്‍ക്ക് തുറന്ന മനസാണെന്നും എന്നാല്‍ എതിര്‍പക്ഷത്ത് നിന്ന് ഇതുവരെ അനുകൂല പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. സംഘര്‍ഷത്തിന് അന്ത്യംകുറിക്കാന്‍ അമേരിക്കയുമായോ തുര്‍ക്കിയുമായോ ചര്‍ച്ചകള്‍ക്ക് തയാറാണ്. സമവായചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു സന്നദ്ധമാണെന്ന നിര്‍ദേശം റഷ്യ നിരസിച്ചെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്.അത്തരമൊരു നിര്‍ദേശം അമേരിക്കയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇന്തോനീഷ്യയില്‍ അടുത്തമാസം നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ വല്‍ഡിമിര്‍ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ തയാറായാന്‍ റഷ്യ അതിനോടു മുഖംതിരിക്കില്ല. അത്തരമൊരു നിര്‍ദേശംവന്നാല്‍ പരിഗണിക്കും- ലാവ്റോവ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →