മോസ്‌കോ: അമേരിക്കന്‍ ടെക് വമ്പനായ മെറ്റയെ ഭീകരവാദ-തീവ്രവാദ പ്രസ്ഥാനങ്ങളുടെ പട്ടികയില്‍പ്പെടുത്തി റഷ്യ. സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയാണു മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റ.യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടതോടെ കഴിഞ്ഞമാര്‍ച്ചില്‍ ഫെയ്സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ രാജ്യത്തു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് മെറ്റയ്ക്കെതിരേയും നിലപാടു കടുപ്പിച്ചിരിക്കുന്നത്.