ഭാര്യയുമൊത്ത് മുന്‍ മന്ത്രി വിദേശസന്ദര്‍ശനം നടത്തിയത് 12 തവണ: എ.കെ. ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയെന്ന് ബാലന്‍ തിരിച്ചാരോപിച്ചു. ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുെന്നന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു മന്ത്രി 16 തവണ വിദേശത്ത് പോയിട്ടുണ്ട്. വെല്ലുവിളിച്ചാല്‍ പേരുകള്‍ പറയും. മന്ത്രിമാര്‍ വിദേശത്തു പോകുന്നതില്‍ എന്താണു തെറ്റെന്നും ബാലന്‍ ചോദിച്ചു. ലോക കേരളസഭ മേഖലാസമ്മേളനം സര്‍ക്കാര്‍ കാശെടുത്തല്ല നടത്തുന്നത്. മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്നും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തോടാണ് ബാലന്റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →