രഹ്‌ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

കൊച്ചി: സ്വന്തം മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ തന്റെ നഗ്നശരീരം നല്‍കുകയും വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ രഹ്‌ന ഫാത്തിമ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

സ്വകാര്യവ്യക്തിയുടെ പരാതിയില്‍ തിരുവല്ല പൊലീസും സൈബര്‍ ഡോമിന്റെ നിര്‍ദേശപ്രകാരം കൊച്ചി സൗത്ത് പൊലീസും രഹ്‌ന ഫാത്തിമയ്‌ക്കെതിരേ കേസെടുത്തു. ഐടി ആക്ട്, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് രഹ്‌നയ്‌ക്കെതിരേ പൊലീസ് കേസെടുത്തത്.

എന്നാല്‍, തനിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്നും തന്റെ പ്രവൃത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും രഹ്‌ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ലിംഗവിവേചനത്തിന് എതിരായ പോരാട്ടം കൂടിയാണ് തന്റെ പ്രവൃത്തിയെന്നും ഇവര്‍ വിശദീകരിക്കുന്നു. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് തന്റെ ശരീരം മകന് ചിത്രംവരയ്ക്കാന്‍ വിട്ടുനല്‍കിയത്. ജനരോഷത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തനിക്കെതിരേ കേസെടുത്തതെന്നും രഹ്‌നയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →