ന്യൂഡൽഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 105 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന. രാജസ്ഥാനിലെ രജസാമന്ദിൽ നിന്ന് ഒരു കോൾസെന്ററുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്ന് ഒരു കിലോ ഗോൾഡ്, അഞ്ചുകോടി രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.യു എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇന്റർപോൾ, എന്നിവടങ്ങളിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
വ്യാജ ഫോൺവിളികൾ നടത്തി ഇന്ത്യയിലെ ചില കോൾസെന്ററുകൾ യു.എസ് പൗരൻമാരിൽ നിന്നും പണം തട്ടുന്നതായുള്ള വിവരം എഫ്.ബി.ഐ ഇന്റർപോളിൽ പരാതി നൽകിയിരുന്നു. സിബിഐ രാജ്യത്തെ 87 സ്ഥലങ്ങളിലും സംസ്ഥാന പോലീസ് 18 സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്.ഡൽഹിയിലെ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിന് പുറമെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാൻ, അസം, കർണാടക എന്നിവിടങ്ങളിലേക്കും സംഘം പോയി.

