ഗുജറാത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എഎഎപി വിജയിക്കും : അരവിന്ദ് കെജ്‌രിവാൾ

അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ തന്റെ പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. വലിയ പിന്തുണയാണ് പാർട്ടിക്കുള്ളതെന്നും ഇന്റലിജൻസ് റിപ്പോർട്ടിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ആം ആദ്മിക്കുള്ള വോട്ടുകൾ ചോർത്താനായി ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതിനായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുകയാണ്. കോൺഗ്രസിനെ ശക്തിപ്പെടുത്തിക്കൊണ്ട് ബിജെപി ഇതര വോട്ടുകൾ ഭിന്നിപ്പിക്കുക എന്നാണ് ബിജെപിയുടെ ലക്ഷ്യം, എഎപി വോട്ടുകൾ ഭിന്നിപ്പിക്കുകയെന്നാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് കെജ്‌രിവാൾ പ്രതികരിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

ഗുജറാത്തിൽ കോൺഗ്രസിന് 182ൽ പത്ത് സീറ്റിലധികം നേടാൻ കഴിയില്ല. വിജയിക്കുന്നവർ പിന്നീട് ബിജെപിയിൽ ചേരും. അതിനാൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നത് വ്യർഥമാണ്. ബിജെപിയിൽ അസ്വസ്ഥരായ എല്ലാവരും എഎപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →