ഇന്ത്യക്കാര്‍ക്ക് ചൈനീസ് വിസ കിട്ടാന്‍ രണ്ട് ദിവസം, യു.എസ്. വിസയ്ക്ക് കാത്തിരിക്കുന്നത് രണ്ട് വര്‍ഷത്തിലേറെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള യു.എസ്. വിസ അപേക്ഷകര്‍ നയതന്ത്രകാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിനായി കാത്തിരിക്കേണ്ടി വരുന്നത് രണ്ട് വര്‍ഷത്തോളം. അതേ സമയം, ചൈനപോലുള്ള രാജ്യങ്ങള്‍ക്ക് ഇതു രണ്ട് ദിവസം മാത്രമാണെന്നും യു.എസ്. സര്‍ക്കാരിന്റെ തന്നെ സൈറ്റില്‍ നിന്നു വ്യക്തമാകുന്നു. ന്യൂഡല്‍ഹിയില്‍ നിന്നുള്ള അപേക്ഷകര്‍ 833 ദിവസവും ഡല്‍ഹിയില്‍ നിന്നുള്ളവര്‍ 848 ദിവസവുമാണ് കാത്തിരിക്കേണ്ടിവരുന്നത്. അതേ സമയം ബെയ്ജിങ്ങില്‍ നിന്നുള്ള അപേക്ഷകരുടെ കാത്തിരിപ്പ് സമയം വെറും രണ്ട് ദിവസവും ഇസ്ലാമാബാദിലേതു 450 ദിവസവുമാണ്. സ്റ്റുഡന്റ്സ് വിസയ്ക്കു ഡല്‍ഹിയിലും മുംബൈയിലും കാത്തിരിപ്പ് സമയം 430 ദിവസമാണ്. ഇസ്ലാമാബാദില്‍ ഇത് ഒരു ദിവസവും ബെയ്ജിങ്ങില്‍ രണ്ട് ദിവസമാണ്.

കഴിഞ്ഞ ദിവസം യു.എസ്. സന്ദര്‍ശനത്തിനിടെ വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ യു.എസ്. വിദേശസെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിഷയം ഉന്നയിച്ചു. വിഷയം അതീവഗൗരവത്തോടെയാണു കാണുന്നതെന്നു ബ്ലിങ്കന്‍ അറിയിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് വിസ അപേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ അപേക്ഷ കൈകാര്യംചെയ്യുന്ന ജീവനക്കാരുടെ എണ്ണം കുറച്ചതാണ് അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നു യു.എസ്. അധികൃതര്‍ പറഞ്ഞു. മഹാമാരിക്കുശേഷം അപേക്ഷകരുടെ എണ്ണം കുത്തനെ കൂടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →