അങ്കിത ഭണ്ഡാരി വധം: ബലപ്രയോഗം നടന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഡെ്റാഡൂണ്‍: ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19)യുടെ സംസ്‌കാരം നടത്തി. ബി.ജെ.പി. നേതാവിന്റെ മകന്‍ പ്രതിയായ കേസില്‍ തെളിവു നശിപ്പിക്കാനാണ് റിസോര്‍ട്ട് ഇടിച്ചുനിരത്തിയതെന്ന് ആരോപിച്ചു കുടുംബം ആദ്യം സംസ്‌കാരച്ചടങ്ങ് നടത്താന്‍ വിസമ്മതിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് ഡോ. വിജയ് ജോഗ്ദാനന്ദയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് കുടുംബം സംസ്‌കാരച്ചടങ്ങ് നടത്താന്‍ സമ്മതിച്ചത്. പ്രദേശത്തെ ജനങ്ങള്‍ ശ്രീനഗര്‍-കേദാര്‍നാഥ് പാത ഉപരോധിച്ചു. അതിനിടെ, അങ്കിത മുങ്ങിമരിച്ചതാണെന്നും മൃതദേഹത്തില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നു യുവതിയുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും പൗരി ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചു.

മുദ്രവച്ച കവറിലുള്ള റിപ്പോര്‍ട്ട് കോടതിയിലേ സമര്‍പ്പിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നു കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.ബി.ജെ.പി. നേതാവും മുന്‍മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിതയുടെ മൃതദേഹം ശനിയാഴ്ചയാണു ചീല കനാലിനടുത്തുനിന്നു കണ്ടെടുത്തത്. അതിഥികളുമായി െലെംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു റിസോര്‍ട്ട് ഉടമയും കൂട്ടാളികളുംചേര്‍ന്നു കൊലപ്പെടുത്തിയെന്നാണു കേസ്.പുല്‍കിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ അറസ്റ്റ്് ചെയ്തിരുന്നു.കൊലക്കേസില്‍ പുല്‍കിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകന്‍ അങ്കിത് ആര്യയെയും ബി.ജെ.പിയില്‍നിന്ന് പുറത്താക്കിയിരുന്നു.സംസ്ഥാന ഒ.ബി.സി കമ്മിഷന്റെ െവെസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും വിനോദ് ആര്യയെ നീക്കി. ഇത് കാബിനറ്റ് പദവിയായിരുന്നു. സംസ്ഥാന ബി.ജെ.പിയിലെ യുവനേതാവായിരുന്നു അങ്കിത് ആര്യ. അതിനിടെ, അന്വേഷണം മന്ദഗതിയിലാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. റിസോര്‍ട്ട് ഇടിച്ചുനിരത്തിയതു തെളിവുനശിപ്പിക്കാനാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →