കോട്ടയം: സ്വയംസംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ചിറക്കടവ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി എല്‍.ഇ.ഡി. ബള്‍ബ് അസംബ്ലിങ് മാനേജ്‌മെന്റ് വൈദഗ്ധ്യ വികസന പരിശീലനത്തിന് തുടക്കം കുറിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആര്‍. ശ്രീകുമാര്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശീലന ഏജന്‍സിയായ ആലപ്പുഴ ഏക് സാതാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഗ്രാമപഞ്ചായത്തിലെ 30 തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതാണ് പദ്ധതി. സോളാര്‍ ബള്‍ബ് നിര്‍മാണം, റിപ്പയറിംഗ്, ഹോള്‍ഡര്‍ അസംബ്ലിങ്ങ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി എല്‍.ഇ.ബി. ബള്‍ബ് നിര്‍മാണ യൂണിറ്റ് ആരംഭിക്കും.20 വാര്‍ഡിലും വ്യത്യസ്തമായ 20 ഉത്പാദന സംരംഭങ്ങള്‍, 20 വിപണികള്‍ തുടങ്ങി പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യംവയ്ക്കുന്ന പദ്ധതികള്‍ക്കും പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്.
ചിറക്കടവില്‍ എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനം ആരംഭിച്ചു
