ന്യൂഡല്‍ഹി: വിവാഹജീവിതത്തിലെ ബലാത്സംഗം സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ വ്യത്യസ്തവിധികള്‍ക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും മറ്റ് കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. ബലാത്സംഗക്കുറ്റം സംബന്ധിച്ച നിയമത്തില്‍നിന്നു ഭര്‍ത്താക്കന്‍മാര്‍ക്കു സംരക്ഷണം നല്‍കുന്നതുള്‍പ്പെടെയുള്ള വിധികള്‍ക്കെതിരേ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനാണു സുപ്രീം കോടതിയെ സമീപിച്ചത്.ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതു ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി. നാഗരത്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് അടുത്ത ഫെബ്രുവരിയിലേക്കു മാറ്റി.
ബലാത്സംഗങ്ങള്‍ക്ക് എതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ദാമ്പത്യ ബലാത്സംഗത്തിന് നല്‍കുന്ന ഇളവെന്നാണ് ഹര്‍ജിക്കാരുടെ വാദം. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് െലെംഗികവേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്നും അഖിലിന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദാമ്പത്യ ബലാത്സംഗം ക്രിമിനല്‍ കുറ്റമാണോ എന്ന ഹര്‍ജിയില്‍ ഡല്‍ഹി െഹെക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് ഭിന്നവിധി പ്രസ്താവിച്ചിരുന്നു. ദാമ്പത്യ ബലാത്സംഗം ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്ധറും അല്ലെന്ന് ജസ്റ്റിസ് സി ഹരി ശങ്കറും വിധിച്ചിരുന്നു. ഇതിന് എതിരായാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.ദാമ്പത്യ ബലാത്സംഗങ്ങള്‍ക്ക് നല്‍കുന്ന ഇളവ് ഭരണഘടനയുടെ 14,15, 19(1)(മ), 21 വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന് മുകളില്‍ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ് ദാമ്പത്യ ബലാത്സംഗങ്ങള്‍ക്ക് നല്‍കുന്ന ഇളവെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ബലാത്സംഗങ്ങള്‍ തടയുന്ന നിയമത്തില്‍ വിവാഹിതയായ സ്ത്രീയും അവിവാഹിതയായ സ്ത്രീയെന്നും വേര്‍തിരിച്ചിട്ടില്ല. അതിനാല്‍തന്നെ പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് അഖിലിന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
ശബരിമല യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ക്ക് തുല്യമായ പങ്കാളിത്വം നല്‍കണമെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടമില്ലാത്ത െലെംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

