ആലപ്പുഴ : തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത ആലപ്പുഴ നെടിയൻ തുരുത്തിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് മാറ്റാനുള്ള പ്രാഥമിക നടപടികൾ ആലപ്പുഴ ജില്ല ഭരണകൂടം തുടങ്ങി. ആലപ്പുഴ ജില്ല കളക്ടർ വി ആർ കൃഷ്ണതേജ നേരിട്ടെത്തി റിസോർട്ട് അധികൃതർ കൈയ്യേറിയ ഭൂമി തിരിച്ച് പിടിച്ചു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം റിസോർട്ട് പൊളിച്ച് നീക്കാനുള്ള രൂപരേഖ പാണാവള്ളി പഞ്ചായത്ത് തയ്യാറാക്കും. ഇതിന് ജില്ല ഭരണകൂടം പിന്തുണ നൽകും. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ സ്വമേധയാ പൊളിച്ച് നീ ക്കാമെന്ന് റിസോർട്ട് ഉടമകൾ അറിയിച്ചിരുന്നു. മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പൊളിച്ച് മാറ്റാൻ 2020 ജനുവരിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

