എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ഥാനങ്ങളിലും മാറ്റം

ലണ്ടന്‍: എലിസബത്ത് രാജ്ഞി വിടവാങ്ങിയതോടെ ബ്രിട്ടീഷ് രാജകുടുംബത്തിലെ സ്ഥാനങ്ങളിലും മാറ്റം. ചാള്‍സ് രാജാവായതോടെ ഭാര്യ കാമിലയ്ക്ക് ക്വൂന്‍ കണ്‍സോര്‍ട്ട്(രാജ്ഞിയുടെ അമ്മ എന്നതുപോലെയുള്ള വിശേഷണം) എന്ന സ്ഥാനമാകും ലഭിക്കുക.അടുത്ത കിരീടാവകാശി വില്യമിന് കോണ്‍വെലിന്റെയും കേംബ്രിഡ്ജിന്റെയും പ്രഭു സ്ഥാനം ലഭിച്ചു. അദ്ദേഹത്തിനു വെയില്‍സിന്റെ രാജകുമാരന്‍ പദവി നല്‍കേണ്ടത് ചാള്‍സ് രാജാവാണ്. 1958 ലാണു ചാള്‍സിന് വെയില്‍സ് രാജകുമാരന്‍ സ്ഥാനം ലഭിച്ചത്.രാജകുടുംബവുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും ഹാരി രാജകുമാരന്റെ മകന്‍ ആര്‍ച്ചിക്ക് രാജകുമാരന്‍ പദവിയും മകള്‍ ലില്ലിബെറ്റിനു രാജകുമാരി പദവിയും ലഭിക്കും.ചാള്‍സിന്റെ സഹോദരന്‍ എഡ്വേര്‍ഡ് രാജകുമാരന്‍ ഇനി എഡിന്‍ബറോയിലെ പ്രഭുവാകും. വില്യമിന്റെ മകന്‍ ജോര്‍ജ് രാജകുമാരന്‍ കോണ്‍വെലിന്റെ രാജകുമാരനായി അറിയപ്പെടും. സഹോദരങ്ങളായ ചാര്‍ലെറ്റിനും ലൂയിസിനും കൂടുതല്‍ ചുമതലകള്‍ ലഭിക്കും.രാജകുടുംബാംഗങ്ങള്‍ക്കുള്ള സ്ഥാനപ്പേരുകളില്‍ മാറ്റംവരുത്തിയത് എലിസബത്ത് രാജ്ഞിയുടെ മുത്തച്ഛനായ ജോര്‍ജ് അഞ്ചാമന്‍ രാജാവാണ്. ഇതനുസരിച്ച് രാജകുടുംബാംഗങ്ങളെല്ലാവര്‍ക്കും രാജകുമാരന്‍/രാജകുമാരി പദവികള്‍ അവകാശപ്പെടാനാകില്ല. രാജാവ്/രാജ്ഞിയുടെ കൊച്ചുമക്കള്‍ വരെയുള്ളവര്‍ക്കാകും രാജകുമാരന്‍/രാജകുമാരി പദവികള്‍ അവകാശപ്പെടാനാകുക.രാജകുമാരന്‍ പദവിക്കൊപ്പം രാജകുടുംബത്തിലെ ചുമതലകളും ലഭിക്കും. ഒപ്പം സുരക്ഷാഭടന്മാരെയും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →