നരേന്ദ്ര മോദി കൊച്ചിയില്‍

കൊച്ചി: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും നാളെയും കൊച്ചിയില്‍. 01/09/2022 വൈകിട്ട് നാലിനു മോദി നെടുമ്പാശേരിയില്‍ വിമാനമിറങ്ങും. തുടര്‍ന്നു വിമാനത്താവള പരിസരത്തു ബി.ജെ.പിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കും.പിന്നീടു നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ റെയില്‍വേയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജങ്ഷന്‍, ടൗണ്‍, കൊല്ലം സ്റ്റേഷന്‍ എന്നിവയുടെ നവീകരണ നിര്‍മാണപ്രവര്‍ത്തനമാണ് ഉദ്ഘാടനം ചെയ്യുന്നത്.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്കും തുടക്കമിടും. പേട്ട മുതല്‍ എസ്.എന്‍. ജങ്ഷന്‍ വരെയുള്ള മെട്രോ സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം ഇന്നു നിര്‍വഹിക്കും. ഈ പരിപാടികള്‍ക്കുശേഷം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദര്‍ശിക്കും. രാത്രി വെല്ലിങ്ഡണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വിശ്രമിക്കും. ഇവിടെ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം ചേരും.കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ വിക്രാന്ത് നാവികസേനയുടെ ഭാഗമാക്കുന്ന പരിപാടി 02/09/2022 രാവിലെ 9.30 ന് അദ്ദേഹം ഉദ്ഘാടനം ചെയ്യും. പുതിയ നാവികസേന പതാകയായ നിഷാന്‍ പ്രധാനമന്ത്രി കപ്പലില്‍ അനാച്ഛാദനം ചെയ്യും. കപ്പലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ ആദരിക്കും. 1972 ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തവരെയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്നു മംഗളരുവിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ 3800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →