നേപ്പാളിലെ ലോക്കൽ റേഡിയോ നെറ്റ് വര്‍ക്കുകളിൽ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ

ന്യൂഡൽഹി: നേപ്പാളിനോട് ചേർന്നുള്ള ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ കിട്ടുന്ന റേഡിയോ പരിപാടികളിൽ നേപ്പാൾ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ തുടരുന്നതായി ഗ്രാമവാസികൾ പറഞ്ഞു. ഈയടുത്ത് ഇന്ത്യയുടെ അതിർത്തി പ്രദേശമായ ലിപുലേഖ്, കാലാപാനി, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ താണെന്ന് അവകാശവാദം വന്നിരുന്നു.

ഇതിനെ തുടർന്നാണ് നേപ്പാൾ റേഡിയോ ചാനലുകൾ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും ഇന്ത്യയ്ക്കെതിരെ ബഹുജന പിന്തുണയും തേടാൻ ശ്രമിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിൽ മിക്കവാറും പേർ നേപ്പാളി ഭാഷ സംസാരിക്കുകയും നേപ്പാളി ജീവിതരീതി പിന്തുടരുകയും ചെയ്യുന്നു. ഇവർക്ക് അവിടെ ലഭ്യമാകുന്നതും നേപ്പാൾ റേഡിയോ നെറ്റ് വർക്കുകൾ ആണ്. ഇവരുടെയും കൂടി പിന്തുണ നേടാനാണ് ഇപ്പോൾ നേപ്പാൾ ശ്രമിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →