കീവ്: യുക്രൈനിലെ മധ്യ-കിഴക്കന്‍ ഡിനിപ്രോപെട്രോവ്‌സ്‌ക് മേഖലയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തിന്റെ ഗവര്‍ണര്‍ വാലന്റൈന്‍ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു.മര്‍ഹാനെറ്റ്‌സ് എന്ന ചെറിയ പട്ടണത്തെയാണ് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ രണ്ട് സ്‌കൂളുകളും ഒരു ഡോര്‍മിറ്ററിയും ഒരു സാംസ്‌കാരിക കേന്ദ്രവും ഉള്‍പ്പെടെ 20 ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നതായി റെസ്‌നിചെങ്കോ പറഞ്ഞു. നഗരത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിക്കോപോള്‍ നഗരത്തിനടുത്തുള്ള മറ്റൊരു ഗ്രാമത്തില്‍, ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ മരിച്ചു. സമീപകാലത്ത് നിരവധി തവണ ഷെല്ലാക്രമണം നടന്ന ഡൈനിപ്പര്‍ നദിയുടെ എതിര്‍ കരയിലാണ് പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
യുക്രൈനിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 13 മരണം
