കോട്ടയത്ത് വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു

കോട്ടയം: വീട് കുത്തിത്തുറന്ന് വൻ കവർച്ച. കോട്ടയത്തിന് സമീപം കൂരോപ്പടയിൽ ഫാ.ജേക്കബ് നൈനാന്റെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണമാണ് കവർന്നത്. ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വീടുമായി അടുത്തു പരിചയമുള്ള ആളാണ് മോഷണം നത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വീട്ടുകാർ പ്രാർഥനയ്ക്കായി പുറത്തു പോയപ്പോഴാണ് മോഷണം. തെളിവ് നശിപ്പിക്കാനായി മുളകുപൊടി വിതറിയതായും കണ്ടെത്തി. മോഷണം പോയ സ്വർണത്തിന്റെ ഒരു ഭാഗം പിന്നീട് വീടിനു സമീപത്തുനിന്ന് കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →