ക്വിസ് പ്രോഗ്രാം ഓഗസ്റ്റ് 15ന്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തിരുവനന്തപുരത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓഗസ്റ്റ് 15നു രാവിലെ ഒമ്പതിന് കലാഭവൻ തിയേറ്ററിൽ ‘ഇന്ത്യൻ സ്വാതന്ത്ര്യസമരം’ വിഷയത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളിൽ നിന്നും രണ്ട്/മൂന്ന് പേരുള്ള ഒരു ടീമിനെ മാത്രമേ അനുവദിക്കൂ. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓഗസ്റ്റ് 11നു വൈകിട്ട് അഞ്ചിനു മുമ്പ് സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രം ഉൾപ്പെടെയുള്ള അപേക്ഷ കലാഭവൻ തീയേറ്ററിലോ,  ksfdcltd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. ഒന്നാം സമ്മാനം 10,000 രൂപ (പതിനായിരം രൂപ മാത്രം), രണ്ടാം സമ്മാനം  5,000 രൂപ (അയ്യായിരം രൂപ മാത്രം), മൂന്നാം സമ്മാനം 3,000 രൂപ (മൂവായിരം രൂപ മാത്രം).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →