മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി

തിരുവനന്തപുരം:പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.

ആറുമാസത്തേക്കാണ് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. പൊതുഇടങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിനിമ തിയേറ്റര്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും വിവിധ ചടങ്ങുകളുടെ സംഘാടകരും ഇവിടങ്ങളില്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →