വാഷിങ്ടണ്‍: സൗരയൂഥത്തില്‍നിന്ന് 50 കോടി പ്രകാശവര്‍ഷം അകലെ കാഴ്ചയില്‍ വണ്ടിച്ചക്രത്തെ അനുസ്രിപ്പിക്കുന്ന ഗ്യാലക്സി കണ്ടെത്തി. തമോഗര്‍ത്തം, നക്ഷത്രജനനം തുടങ്ങിയവയുടെ സൂചനകളും ചിത്രത്തിലുണ്ടെന്നാണ് നിരീക്ഷണം. രണ്ട് ഗ്യാലക്സികള്‍ കൂട്ടിയിടിച്ചാണു കൗതുകമുള്ള രൂപമുണ്ടായതെന്നാണ് നിഗമനം.രണ്ട് വലയങ്ങളായാണ് ഗ്യാലക്സിയെ വിലയിരുത്തപ്പെടുന്നത്. കേന്ദ്രവലയത്തില്‍ പുതിയ നക്ഷത്രങ്ങളാണുള്ളത്. ഇവയ്ക്ക് വലിപ്പം കൂടുതലായിരിക്കും. പുറംവലയത്തില് താരതമ്യേന ചെറിയ നക്ഷത്രങ്ങളും സൂപ്പര്നോവകളുമാണുള്ളത്.
വണ്ടിച്ചക്രം പോലൊരു ഗ്യാലക്സി കണ്ടെത്തി ജെയിംസ് വെബ്
