നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ അനുമതിയായി

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ്. മുംബൈ പൊലീസാണ് അനുമതി നല്‍കിയത്. അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടെന്നറിയിച്ച്് സല്‍മാന്‍ ഇക്കഴിഞ്ഞ ജൂലൈ 22-നാണ് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്.പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്. മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്നാണ് സല്‍മാന് ലഭിച്ച കത്തില്‍ പറഞ്ഞിരുന്നത്. സല്‍മാന്റെ അപേക്ഷ ലഭിച്ചയുടന്‍ ഇത് താരം താമസിക്കുന്ന സോണ്‍ 9-ന്റെ ചുമതലയുള്ള ഡിസിപിക്ക് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് സല്‍മാന്‍ ഖാന് തോക്ക് ലൈസന്‍സ് അനുവദിച്ചത്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →