മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ വ്യവസ്ഥയ്ക്ക് സാധുത

ന്യൂഡല്‍ഹി: 1985ലെ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8 എ വകുപ്പിന്റെ ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു. 1976ലെ മോട്ടോര്‍ വാഹന നികുതി നിയമത്തിലെ 4(7), 4(8), 15 വകുപ്പുകളുടെ സാധുതയ്ക്കും അംഗീകാരം. സംസ്ഥാന നിയമങ്ങള്‍ പുതിയ ബാധ്യതയുണ്ടാക്കുന്നില്ലെന്നും ക്ഷേമനിധിവിഹിതവും വാഹന നികുതിയും സമയബന്ധിതമായി ശേഖരിക്കുന്നത് ഉറപ്പാക്കാന്‍ വ്യവസ്ഥചെയ്യുകയാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓഖ, സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണു നടപടി.ഈ സംസ്ഥാന നിയമങ്ങളിലെ വകുപ്പുകള്‍ 1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്ന വാദം ബഞ്ച് തള്ളി. ഈ നിയമത്തിന്റെ പരിധിയില്‍വരുന്ന മോട്ടോര്‍ വാഹനത്തിന്റെ ഉടമയോ കൈവശംവയ്ക്കുന്നയാളോ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കിയിരിക്കണമെന്നാണ് സംസ്ഥാന നിയമം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →