കോഴിക്കോട്: കരുതൽ മേഖല പ്രഖ്യാപനത്തിനെതിരെ മലയോര മേഖലയിൽ 2022 ജൂലൈ 30 ശനിയാഴ്ച വൈകീട്ട് മൂന്നിന് ജനകീയ മനുഷ്യമതിൽ. ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപ്പാറ വരെയാണ് മതിൽ തീർക്കുകയെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. മതിലിൽ പതിനായിരം പേർ അണിനിരക്കും.
2022 ജൂൺ മൂന്നിൻറെ സുപ്രീംകോടതി വിധി പ്രകാരം വനാതിർത്തിക്ക് ഒരു കിലോമീറ്റർ ബഫർ സോൺ വന്നാൽ മലബാർ വന്യജീവി സങ്കേതത്തിന്റെ സമീപ പ്രദേശമായ ചക്കിട്ടപ്പാറ പഞ്ചാത്തിലെ ചക്കിട്ടപ്പാറ, ചെമ്ബനോട എന്നീ രണ്ടു വില്ലേജുകളിലെയും ജനവാസ കേന്ദ്രങ്ങൾ മുഴുവൻ ബഫർ സോണിലാവും. കൃഷിചെയ്ത് രേഖകളോടെ കൈവശം വെക്കുന്ന സ്ഥലം നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോൾ

