തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് ജൂലൈ 29 ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. ജൂലൈ 31 വൈകിട്ട് 5 മണി വരെ ട്രയല്‍ അലോട്‌മെന്റ് പരിശോധിക്കാം. എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും.അലോട്‌മെന്റില്‍ തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ മാറ്റങ്ങള്‍ വരുത്തി ജൂലൈ 31 ന് വൈകിട്ട് 5 മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ ചെയ്യണം. തെറ്റായ വിവരം നല്‍കി ലഭിക്കുന്ന അലോട്‌മെന്റ് റദ്ദാക്കപ്പെടും.അലോട്‌മെന്റ് ഫലം പരിശോധിക്കുന്നതിനും അപേക്ഷയില്‍ തിരുത്തലുകള്‍ നടത്തുന്നതിനും വേണ്ട സഹായങ്ങള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും ഹെല്‍പ് ഡെസ്‌കുകളില്‍ ലഭ്യമാണ്.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്‌മെന്റ് ജൂലൈ 29 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും
