അമ്പലപ്പുഴ: സോളാര്‍ കേസ് പ്രതി സരിതാ എസ്.നായര്‍ക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. അമ്പലപ്പുഴ സ്വദേശി നാരായണന്‍ നമ്പൂതിരിയാണ് പരാതിക്കാരന്‍. നിരവധി കേസുകളില്‍ വാറന്‍ഡുള്ള സരിതയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
താന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ കേസില്‍ ഹാജരാകാതിരിക്കുന്ന സരിതയെ കാണാനില്ലെന്നാണു പോലീസിന്റെ പക്ഷം. 13 ലധികം കേസില്‍ വാറണ്ടുള്ള പ്രതി ദിവസേന പത്രസമ്മേളനം നടത്തി പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങുന്നു. ഇതില്‍നിന്ന് പോലീസും സരിതയും തമ്മിലുള്ള ഒത്തുകളി വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ പറയുന്നു,