കോഴിക്കോട് : ഫറോക്ക് നല്ലൂരങ്ങാടിയില്‍ അമ്മക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കല്ലംപാറ മച്ചിങ്ങല്‍ ഷെറിന്(37) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷെറിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്. തേഞ്ഞിപ്പലം പോക്സോ കേസില്‍ പ്രതി പട്ടികയിലുള്ളയാളാണ് ഷെറിന്. 16കാരിയെ പീഡിപ്പിച്ച കേസിലെ ആറ് പ്രതികളിലൊരാളാണ് ഇയാള്‍. കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി വാഹനാപകടത്തില്‍ മരിച്ചു
