ലണ്ടന്‍: ബെല്‍ജിയത്തിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് സ്വീഡന് വനിതാ യൂറോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ കടന്നു. മത്സരത്തിന്റെ അവസാന ഇഞ്ചുറി ടൈമില്‍ ലിന്‍ഡ സെംബ്രാന്റ് നേടിയ ഗോളാണ് സ്വീഡനെ സെമിയിലെത്തിച്ചത്. 27 നു നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ട് അവരെ നേരിടും. സ്പെയിനെ 2-1 നു തോല്‍പ്പിച്ചാണ് ഇം ണ്ട് സെമിയില്‍ കടന്നത്.
ഇംഗ്ലണ്ട് വനിതകളുടെ തുടര്‍ച്ചയായ നാലാം സെമിയാണിത്. ബെല്‍ജിയത്തിനെതിരേ നടന്ന മത്സരത്തിന്റെ 51 ശതമാനം സമയത്തും പന്ത് സ്വീഡിഷ് വനിതകളുടെ പക്കലായിരുന്നു. അവര്‍ ഗോളിലേക്കു 33 ഷോട്ടുകള്‍ പായിച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

