കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.

കണ്ണൂർ: കണ്ണൂരിൽ റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി.കിഷോറാണ് മരിച്ചത്. അമ്മയ്ക്കൊപ്പം കാറിലെത്തിയ വിദ്യാർഥിനി അടച്ചിട്ട റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്ദിത കിഷോർ (16). 23/07)22 ശനിയാഴ്ച രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്. അമ്മ കാറിൽ ഇരിക്കെയാണ് അപ്രതീക്ഷിതമായി സംഭവം നടന്നത്.

കുട്ടിയെ വാഹനത്തിൽ സ്കൂളിൽ കൊണ്ടുവിടാനായി മാതാവ് എത്തുകയായിരുന്നു. റെയിൽവേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →