ന്യൂഡല്‍ഹി: ചൈന നേരത്തെ തന്നെ അതിർത്തിയിൽ സൈനിക സന്നാഹങ്ങൾ നടത്തിയിരുന്നു. അനുകൂലമായ ഏതു സാഹചര്യത്തിലും ഇന്ത്യയിലേക്ക് തള്ളി കയറുവാൻ പദ്ധതിയിട്ടിരുന്നു എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. സ്വതന്ത്രദിനത്തിനപ്പുറം സൈനിക നടപടികളിലേക്ക് ആവശ്യമെങ്കിൽ ചുവടു വയ്ക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ബലത്തിൽ ആർക്ക് അനുകൂലമായി കാര്യങ്ങൾ കലാശിക്കുമെന്ന് ലോകം താൽപര്യത്തോടെ പഠിക്കുന്നുണ്ട്. ഹാർവാർഡ് കെന്നഡി സ്കൂളിലെ വെൽഫയർ സെൻറർ ഫോർ സയൻസ് ആൻഡ് ഇൻറർനാഷണൽ അഫയേഴ്സ് ഇതു സംബന്ധിച്ച പഠന വിവരങ്ങൾ പുറത്തുവിട്ടു. ഇന്ത്യയുടെയും ചൈനയുടെയും സൈനികശേഷി വിശകലനം ചെയ്തു നടത്തിയ പഠനത്തിൽ നിലവിലുള്ള സാഹചര്യത്തിൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് മേൽകൈ ഉണ്ടാകുമെന്നാണ് പറയുന്നത്. ലൈൻ ഓഫ് കണ്ട്രോളിൽ വ്യോമസേന ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുക എന്ന് പഠനത്തിൽ പറയുന്നു.
റഷ്യയുടെയും മംഗോളിയയുടെയും അതിർത്തിയിൽ നിന്ന് ശ്രദ്ധ പിൻവലിക്കാൻ എനിക്ക് കഴിയില്ല. ഹിമാലയൻ മലനിരകളിൽ ചൈനയുടെ സന്നാഹങ്ങൾ ദുർബലമാണ്. ആഭ്യന്തര പ്രശ്നങ്ങൾ ചൈനയെ വയ്ക്കുന്നുണ്ട്. കയർമേഖലയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ ചൈനയ്ക്കെതിരെ സായുധ സമരത്തിന് ഏതുസമയവും തയ്യാറെടുക്കും. ടിബറ്റിലെ 60 ലക്ഷം ആളുകൾ ഏകാധിപത്യ ഭരണത്തിൻറെ ഇരകളായി ചവിട്ടി അമർത്തപ്പെട്ട് കഴിയുകയാണ്. യുദ്ധ സാഹചര്യത്തിൽ ഉയർത്തെഴുനേൽപ്പ് ഉറപ്പാണ്. സൈന്യത്തിൻറെ എണ്ണം ചൈനയ്ക്ക് കൂടുതലുണ്ട്. പക്ഷേ അവരെ മുഴുവൻ അതിർത്തിയിൽ വിന്യസിക്കാൻ ചൈനയ്ക്ക് കഴിയുകയില്ല. അതുകൊണ്ട് എണ്ണത്തിൽ കൂടുതൽ കൊണ്ട് മേൻമ ഒന്നുമില്ല. എന്നാൽ ഇന്ത്യയ്ക്ക് ടിബറ്റിലേക്ക് വളരെ പെട്ടെന്ന് പ്രവേശിക്കാനാകും. ടിബറ്റിലെ ജനത അതിനെ സ്വാഗതം ചെയ്യും. ടിബറ്റിൽ നിർമ്മിച്ച എയർപോർട്ടുകൾ വിമാന ആക്രമണത്തിൽ ഇന്ത്യയ്ക്ക് പെട്ടെന്ന് തകർക്കാനുമാവും. ശ്രീലങ്ക, ജിബൂട്ടി, കറാച്ചി എന്നിവിടങ്ങളിൽ ചൈനയുടെ സ്വാധീനമുപയോഗിച്ച് ഏതാനും പടക്കപ്പലുകൾ ഒരുപക്ഷേ വിന്യസിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ പസഫിക്കിൽ ആകെ ചൈനയ്ക്ക് പ്രതികൂലമായ സ്ഥിതിയാണ്. ഫിലിപ്പൈൻസ്, തായ് വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ ചൈനയ്ക്കെതിരെ ആണ്. അമേരിക്കൻ കപ്പൽ പടയുടെ സാന്നിധ്യവുമുണ്ട് അവിടെ. പാകിസ്ഥാനും വടക്കൻ കൊറിയയും മാത്രമാണ് ചൈനക്കൊപ്പം ഉറച്ചുനിൽക്കുക. യുദ്ധ സാഹചര്യത്തിൽ ബലൂചിസ്ഥാനിലും സിന്ധിലും പാകിസ്താൻ വിരുദ്ധ വിമോചന പോരാട്ടങ്ങൾ കലാപം ആയി മാറും. നേപ്പാളിൽ മാവോ അനുകൂല പാർട്ടികൾക്കെതിരെ ജനങ്ങളുടെ വികാരവും രാഷ്ട്രീയ പോരാട്ടവും ഉണ്ടാവും. ഇന്ത്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ജില്ലകൾ ഒന്നിച്ചുനിന്ന് രൂപപ്പെടുത്തിയിട്ടുള്ള മാ ദേശി പ്രസ്ഥാനം നേപ്പാളിലെ വിഭജനത്തിനു വേണ്ടി നിലപാടെടുക്കാൻ സാധ്യതയുണ്ട്.
വ്യോമ ശക്തിയിൽ ചൈന മുമ്പിലാണ്. പക്ഷേ ഇവ മുഴുവൻ ഇന്ത്യക്കെതിരെ പ്രയോഗിക്കുവാൻ ചൈനയ്ക്ക് കഴിയുകയില്ല. കൃഷിയുടെ അതിർത്തിയിൽനിന്ന് വ്യോമസേനയെ മാറ്റാനാവില്ല. ഇന്ത്യ ചൈന സംഘർഷത്തിൽ ഇന്ത്യക്ക് ഒപ്പമാണ് എന്ന് റഷ്യ ഔദ്യോഗികമായി ചൈനയെ അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ റഷ്യയുടെ അതിർത്തിയിലെ സൈന്യങ്ങളെ പിൻവലിക്കാനാവില്ല.
നിലവിലുള്ള ലോക രാഷ്ട്രീയ സാഹചര്യത്തിലും അതിർത്തി ബന്ധങ്ങളിലും ചൈനയുടെ സ്ഥിതി അനുകൂലമല്ല. ലോകത്തിനു മുഴുവൻ ബാധ്യതയായി കഴിഞ്ഞ ചില രാജ്യങ്ങളുടെ പിന്തുണ മാത്രമാണ് ചൈനയ്ക്ക് ഉള്ളത്. ഇരുപതോളം രാജ്യങ്ങളുമായി അതിർത്തി തർക്കം നിലവിൽ ചൈനയ്ക്കുണ്ട്. ഇന്ത്യയിലെ പ്രബലമായ ഒരു ശക്തിയുമായി യുദ്ധത്തിലേർപ്പെടുന്ന സാഹചര്യത്തിൽ ഈ 20 തർക്കങ്ങളും ചൈനയ്ക്കെതിരെ ഒന്നിച്ച് ഉയിർത്തെഴുന്നേൽക്കുകയും സാഹചര്യം ഉപയോഗപ്പെടുത്തി അവ അന്തിമമായി സെറ്റിൽ ചെയ്യാൻ അവർ ശ്രമിക്കുകയും ചെയ്യും.
ചുരുക്കത്തിൽ ആളിന്റേയും ആയുധത്തിന്റേയും എണ്ണത്തിലുള്ള വലിപ്പം ഇന്ത്യയുമായുള്ള യുദ്ധത്തിൽ ചൈനയ്ക്ക് അനുകൂലമായ ഘടകം അല്ല എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

