ജമ്മുകശ്മിരീൽ പിടിയിലായ രണ്ട് ലഷ്കറെ ത്വയ്ബ ഭീകരിൽ ഒരാൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്

ദില്ലി: ജമ്മുകശ്മിരീൽ രണ്ട് ലഷ്കറെ ത്വയ്ബ ഭീകർ പിടിയിലായി. ഒരാൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്. ന്യൂനപക്ഷ മോർച്ചയുടെ ഐടി സെൽ മുൻ മേധാവിയാണ് പിടിയിലായ താലിബ് ഹുസൈൻ ഷാ എന്നാണ് വിവധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2022 ജൂലൈ 3 ഞായറാഴ്ച രാവിലെയാണ് താലിബിനെയും കൂട്ടാളി ഫൈസൽ അഹമ്മ​ദ് ദാർ എന്നിവരെ നാട്ടുകാർ ജമ്മുവിലെ റിയാസിയിൽനിന്നു പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ലഷ്കറെ തൊയ്ബ ഭീകരനായ താലിബ് ഹുസൈൻ ഷാ ബിജെപി ഐടി സെല്ലിൻറെ ചുമലക്കാരനായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറ‌യുന്നു. ജമ്മു ന്യൂനപക്ഷ മോർച്ചയുടെ ചുമതലയിൽ മെയ് ഒമ്പതിനാണ് താലിബ് ഹുസൈനെ ബിജെപി നിയമിച്ചത്.

ഭീകരരിൽ നിന്ന് എകെ 47 തോക്കുകളും പിസ്റ്റളും ഗ്രനേഡുകളും കണ്ടെത്തി. ഭീകരരെ പിടികൂടിയതിന് ജമ്മുകശ്മീരിലെ ടുക്സാനിലുള്ള ഗ്രാമീണർക്ക് പൊലീസ് 2 ലക്ഷം രൂപ പാരിതോഷികം ലെഫറ്റനൻറ് ഗവർണർ പ്രഖ്യാപിച്ചു. രജൗരി സ്വദേശിയാണ് താലിബ് ഹുസൈൻ ഷാ. താലിബിന്റെ നിയമനം അറിയിച്ചുകൊണ്ടുള്ള ജമ്മു കശ്മീർ ന്യൂനപക്ഷ മോർച്ചയുടെ വാർത്താകുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾക്കൊപ്പമുള്ള താലിബിന്റെ ചിത്രങ്ങളും പുറത്തുവന്നു.

അതേസമയം, ഓൺലൈൻ മെമ്പർഷിപ്പിൻറെ അപകാത കാരണമാണ് ഭീകരവാദികളടക്കം പാർട്ടിയിൽ കടന്നുകയറാൻ കാരണമെന്ന് ബിജെപി പ്രതികരിച്ചു. ഓൺലൈൻ സംവിധാനം വഴി അംഗത്വം എടുക്കുന്നവരുടെ പശ്ചാത്തലം അറിയാൻ സാധിക്കുന്നില്ലെന്ന് ബിജെപി വക്താവ് ആർ എസ് പഥാനിയ പറഞ്ഞു. ബിജെപിയിൽ കടന്നുകയറി പാർട്ടിക്കകത്തെ വിവരങ്ങൾ ചോർത്തുന്ന രീതിയാണിത്. ഉയർന്ന പാർട്ടിയിലെ ഉന്നത നേതാക്കളെ വധിക്കാനും ഇത്തരക്കാർ ഗൂഢാലോചന നടത്തിയെന്നും പൊലീസ് പദ്ധതി തകർക്കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെ‌ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →