ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പിയെന്ന് ഉദ്ധവ് താക്കറെ

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2019ല്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയിരുന്നെങ്കില്‍ മഹാവികാസ് അഘാഡി സഖ്യവും ഇന്നത്തെ അവസ്ഥയും ഉണ്ടാകുമായിരുന്നില്ലെന്ന് ശിവസേന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടാമെന്നായിരുന്നു 2019ലെ ധാരണ. എന്നാല്‍, ബി.ജെ.പി. അതു ലംഘിച്ചു. രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം ശിവസേനയ്ക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നെങ്കില്‍ ഇന്നലെ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.തന്നെ ഒറ്റിക്കൊടുത്തതുപോലെ മുംബൈയെ ഒറ്റിക്കൊടുക്കരുതെന്നും ശിവസേന ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉദ്ധവ് താക്കറെ ബി.ജെ.പിയോട് ആവശ്യപ്പെട്ടു.

മുംബൈയിലെ കാഞ്ജൂര്‍മാര്‍ഗില്‍ നിന്ന് ആരെ കോളനിയിലേക്ക് മെട്രോ കാര്‍ ഷെഡ് മാറ്റി സ്ഥാപിക്കാനുള്ള പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കത്തില്‍ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.കാഞ്ജൂര്‍മാര്‍ഗ് ഒരു സ്വകാര്യ സ്ഥലമല്ല. ആരെ മേഖലയെ റിസര്‍വ് വനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ വന്യമൃഗങ്ങളുണ്ടെന്നും താന്‍ പരിസ്ഥിതിവാദികള്‍ക്കൊപ്പമാണെന്നും ഉദ്ധവ് വ്യക്തമാക്കി. പാര്‍ട്ടിയിലെ വിമതനീക്കം ജനാധിപത്യത്തെ പരിഹസിക്കുന്നതും ജനങ്ങളുടെ വോട്ട് പാഴാക്കുന്നതുമാണെന്നാണ് ഉദ്ധവ് വിശേഷിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →