കോഴിക്കോട്: എന്‍ഐടിയില്‍ വിദ്യാത്ഥിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എം.ടെക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യു പി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
ഹോസ്റ്റലില്‍ പാണ്ഡെ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങി നിലയില്‍ കണ്ടെത്തിയത്. . മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.