ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ്‌ തകര്‍ത്ത സംഘത്തില്‍പെട്ട ചിലര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ്‌ തകര്‍ത്ത സംഘത്തിലും

വയനാട്‌ : ബത്തേരി ഡോണ്‍ബോസ്‌കോ കോളേജ്‌ തകര്‍ത്ത എസ്‌.എഫ്‌ഐ സംഘത്തില്‍ ഉള്‍പെട്ട ചിലര്‍ രാഹല്‍ഗാന്ധിയുടെ ഓഫീസ്‌ തകര്‍ത്തവരിലും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കല്‍പ്പറ്റയിലേപ്പോലെ ബത്തേരിയിലും പോലീസ്‌ നോക്കി നില്‍ക്കുമ്പോഴായിരുന്നു എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം. 2017 ജൂലൈയില്‍ ആയിരുന്നു എ സ്‌.എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം. മുക്കാല്‍ മണിക്കൂറിലേറെ നീണ്ട അക്രമണത്തില്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ ഓഫീസ്‌ വസ്‌ത്തുക്കളും 179 ജനലുകളും അടിച്ചുതകര്‍ത്തു. കോളേജ്‌ തകര്‍ത്തതിനുളള നഷ്ടപരിഹാരമായി 13 പ്രതികളില്‍നിന്ന്‌ 5 ക്ഷം രൂപ ഈടാക്കി കോളേജിന്‌ നല്‍കാന്‍ ബത്തേരി സബ്‌കോടതി ഉത്തരവിട്ടു.

സംഘടനാ പ്രവര്‍ത്തനത്തിന്‌ വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.ഈ കേസില്‍ ഉള്‍പ്പെട്ട ചിലര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ തകര്‍ക്കുന്നതിലും നേരിട്ട്‌ പങ്കാളികളായി. നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജി രണ്ടുസംഭവത്തിലും ഉള്‍പ്പെട്ടയാളാണ്‌. രണ്ടുസംഭവത്തിലും പോലീസ്‌ കാഴ്‌ചക്കാരാവുകയായിരുന്നു. ഇരുപതിലേറെ പോലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു കല്‍പ്പറ്റയിലെ അക്രമം.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ ആക്രമിച്ച കേസില്‍ 30 പേര്‍ പിടിലായി. അതില്‍ മൂന്നുവനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 29 പേര്‍ റിമാന്‍ഡിലാണ്‌ . ഒരാളുടെ അറസറ്റ്‌ രേഖപ്പെടുത്തിയിട്ടില്ല. ആക്രമണത്തില്‍ ഉള്‍പ്പെട്ട ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ കെ.ആര്‍ അവിഷിത്തിനെ സറ്റാഫ്‌ സംഘത്തില്‍ നിന്ന്‌ പുറത്താക്കി. എസ്‌എഫ്‌ഐ മുന്‍ ജില്ലാ വൈസ്‌ പ്രസിഡന്റാണ്‌ അവിഷത്ത്‌. രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ ആക്രമിച്ച കേസില്‍ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫംഗം ഉണ്ടായിരുന്നതായി പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ ആരോപണമുന്നയിച്ചതിന്‌ പിന്നാലെയാണ്‌ നടപടികള്‍ ഉണ്ടായത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →